ENTE PRANAYAM
പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്“എന്റെ പ്രണയം” പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി “എന്‍റെ പ്രണയം".
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എനിക്ക് അവളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കില്‍ അതൊരിക്കലും അവള്‍ അറിയാന്‍ പോകുന്നില്ല അതെനിക്കറിയാം ,,,, പറയാതെ ഇനി എനിക്ക് എത്ര വേണമെങ്കിലും ജീവിക്കാന്‍ പറ്റും പക്ഷേ അവള്‍ ഒരുനാള്‍ മറ്റൊരാള്‍ക് സ്വന്തമാകാന്‍ തയ്യാറാവുമ്പോള്‍ അന്ന് ഞാന്‍ ചിലപ്പോള്‍ അവള...്‍ക് വേണ്ടി കരഞ്ഞെന്ന് വരും ,,അവള്‍ക് വേണ്ടി ഞാന്‍ മനസറിഞ്ഞു കരഞ്ഞാല്‍, ദൈവത്തിനുപോലും അവളോട് വെറുപ്പ് തോന്നും ,,,,,, അതോഴിവാകാന്‍ വേണ്ടി ഞാനെന്റെ സ്നേഹം അവളോട് പറയാന്‍ തീരുമാനിച്ചു ,,, മഴത്തുള്ളികള്‍ ഇറ്റു വീഴുന്ന ഒരു സായം സന്ദ്യയില്‍ ഞാന്‍ എന്റെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞു ,,, അവള്‍ പതിവിലും കൂടുതല്‍ എന്തോ ചിന്തിച്ചു എന്നിട് പതിയെ എന്നോട് ചോദിച്ചു " ഞാനൊന്നു കരഞ്ഞാല്‍ ഈ മഴത്തുള്ളികള്‍കിടയില്‍ എന്റെ കണ്ണുനീര്‍ തുള്ളികള്‍ തിരിച്ചറിയാന്‍ മാത്രം സ്നേഹം നിനക്കുണ്ടോ???? എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല അവളുടെ ആ ചോദ്യത്തിനു, എന്നോടൊപ്പമുള്ള ജീവിതം അവള്‍ ആഗ്രഹിക്കുനില്ല എന്ന് ആ ചോദ്യത്തില്‍ നിന്നും എനിക്ക് മനസിലായി,,, ഒന്നുംപറയാതെ മഴത്തുള്ളികളെ വകഞ്ഞു മാറ്റി ഞാന്‍ നടന്നപോള്‍ അറിയാതെ ആണെങ്കിലും അവളുടെ ഉള്ളില്‍ നിന്നും വന്ന പരിഹാസതിനെ ശബ്ദം എന്റെ കാതുകളില്‍ തുളച്ചു കയറി,,ഹൃദയത്തെ മുറിവേല്പിച്ചു.... ""അവള്‍ക് അറിയില്ലാലോ അവള്‍ എന്റെ കൂടെ ഉണ്ടെങ്കില്‍ അവളുടെ കണ്ണുകള്‍ ഒരിക്കലും നിറയില്ല എന്ന്
മറുപടിഇല്ലാതാക്കൂ