ഹൃദയതീവ്രതയില്‍ നിനക്കായ് ഞാന്‍ രചിച്ച കവിതയാണു എനിക്കു നിന്നോടുള്ള എന്‍റെ പ്രണയം...
ഋതുകാലഭേദമില്ലാതെ നിനക്കായ് ഞാന്‍ മനസ്സില്‍ സൂക്ഷിച്ച ഹയാസന്ത് പൂവായിരുന്നു എന്‍റെ പ്രണയം..
വീണ്ടുമൊരു വസന്തത്തിനായി ഞാന്‍ കാത്തിരിക്കവെ, അറിയാതെ വീണുടഞ്ഞൊരാ പളുങ്കുപാത്രമായി എന്‍റെ പ്രണയം...
കാത്തിരിപ്പിന്‍റെ നാളുകള്‍ എണ്ണിയൊടുവില്‍ നീ എന്‍റെ ജീവംശമാക്കുന്ന ദിനത്തിനായി ഞാന്‍ സൂക്ഷിച്ച എന്‍റെ പ്രണയം
അക്ഷരപൊട്ടുകളില്‍ നിനക്കായി ഞാന്‍ കോര്‍ത്ത അനുരാഗമായി..
വര്‍ണചിത്രങ്ങളില്‍ നിനക്കായ് അലിഞ്ഞുചേര്‍ന്നൊര ആത്മസ്പര്‍ശമായി....
ഒരു മഴകാല ഓര്‍മയായി എന്‍റെ പ്രണയം
ഇനിയും നിനക്കായ് ആ മഴത്തുള്ളികള്‍ പൈയ്യാതിരിക്കില്ല...
- ഗൗതമന്‍
പൈ??? You Mean പശു.... :P
മറുപടിഇല്ലാതാക്കൂഹയാസന്ത് !!അതെന്തു പൂവാണ്?വരികള്‍ നന്നായിട്ടുണ്ട്.ഇനിയും വരാം ഈ വഴി.വേര്‍ഡ് verification മാറ്റിയാല്‍ നന്ന്.
മറുപടിഇല്ലാതാക്കൂമനസില് പ്രണയമുണ്ട്....വരികളില്‍ കാണം
മറുപടിഇല്ലാതാക്കൂനന്നായി എഴുതിയതിനു എന്‍റെ വക ഒരു ഹയാസന്ത് പൂ..എന്തരോ എന്തോ..ഇരിക്കട്ടെന്നെ...
മറുപടിഇല്ലാതാക്കൂഎന്തുകൊണ്ടാവും എന്‍റെ വരികളില്‍ എപ്പൊഴും മഴ പെയ്യുന്നത്..........??അറിയില്ല
മറുപടിഇല്ലാതാക്കൂഒരുപക്ഷെ,
മഴവില്ലു കാണാ ബാല്യ നൊമ്പരം പെയ്തു തീരുന്നതാവാം....,
കവ്മാരമെഴുതിയ മാനം കാണാ മഴമയില്‍പ്പീലി കവിതകള്‍ പെറ്റു പെരുകുന്നതാവം......,
അല്ലെങ്കില്‍ ഞാനീ മഴയെ പ്രണയിക്കുന്നതാവാം.........,
വെറുതെ പ്രണയ ലേഖനമെഴുതുന്നതാവാം...........,