ENTE PRANAYAM

പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്എന്‍റെ പ്രണയം പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി എന്‍റെ പ്രണയം".


2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

എന്‍റെ നഷ്ട സുഗന്ധം

നീ എന്നിലേക്ക് ഒരു നഷ്ടസുഗന്ധമായി പൈയുമ്പോള്‍..
ഹൃദയ സരോവരത്തിലെ ഇടവഴിയിലേക്കു വീണ്ടും ഒരു തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കും.....
അകന്നുപോയ ആ നിമിഷം മുതല്‍ ഇന്നു ഈ നിമിഷം വരെ, എനിക്കു നിന്നെ, എന്‍റെ മനസിന്‍റെ ഇടനാഴിയില്‍ നിന്നു പറിച്ച് കളയാന്‍ സാധിച്ചിട്ടില്ല...
ഞാന്‍ കാത്തിരിക്കാറുണ്ട്...ഇപ്പോഴും... നിനക്ക് വേണ്ടി...
കാരണം;നീ എന്‍റെയാണ്..എന്‍റെ മാത്രം....നാം കണ്ടത് നമ്മുടെ സ്വപ്നങ്ങളാണ്.... അവ നിന്‍റെ മാത്രമായിട്ടല്ല...
നാം നെയ്തതു നമ്മുടെ വര്‍ണങ്ങളലാണ്, അവ എന്‍റെതു മാത്രമായിരുനില്ല..
പക്ഷെ എവിടെയോ നമുക്ക് തെറ്റിപോയി, ഇനി പിരിയാം എന്ന് പറഞ്ഞതും നീ ആണ്.... എനിക്കറിയാം ഞാനാണ് നിന്‍റെ ജീവന്‍റെ താളമെന്നു...അതുകൊണ്ടല്ലേ ഇന്നും ഞാന്‍ നിന്നെ കാത്തിരികുന്നത്
~ റോസ്മരിയ


1 അഭിപ്രായം: