മയില്‍ പീലിയാല്‍ നീ എന്നെ തഴുകും നേരം,
മഴയുടെ നേര്ത്തി വിരലാലാല്‍ വീണ്ടും എന്‍റെ കരതലത്തില്‍ നിന്‍റെ
ചേരാന്‍ കൊതിക്കുന്നു ഞാന്‍.. എങ്ങു നിന്നോ നിന്‍റെ ഓര്‍മ്മകള്‍ വീണ്ടും എന്നെ മൃദുലമായി തഴുകുന്നതു ഞാന്‍ അറിഞ്ഞു... ആരാധനയോടെ നിന്നെ ഞാന്‍ നോക്കി നിന്ന നിമിഷങ്ങള്‍ വീണ്ടും ഒരു ചാറ്റല്‍മഴ പോലെ എന്നിലേക്ക് പെയ്യുന്നു....
നിന്‍റെ മൗനം എന്‍റെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്നു...
ഒരു കാണാകിനാവു പോലെ നീ എന്‍റെ മുന്‍പില്‍ നിന്നു മറയുകയാണോ...
ഒരു വേനല്‍ മഴയായി എന്നിലേക്ക് നീ പെയ്യില്ലേ..
മഴവില്ലു പോലെ വീണ്ടും എന്നിലേക്ക് വിരിയില്ലേ...
നീ എന്‍റെയാണ് എന്‍റെ മാത്രം...
എനികറിയാം നീ ഒരു മഴത്തുള്ളിയായി എന്നിലേക് പൊഴിയാന്‍ കാത്തിരികുകയാണെന്ന്...
~സാറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ