ദേവാങ്കനയാരു നീ സഖി.. റാണിയോ....ജലകന്യയോ... അപ്സരസോ...
സുന്ദരമീ വദനം സൂര്യനാല്‍ തിളങ്ങവേ....മാരുതനാല്‍ കുളിര്‍കൊരവേ ...
എന്‍ മനം നിന്നിലേക്ക് അടുത്തുപോയി അറിയാതെ..
വീണ്ടുമാ മുല്ലകള്‍ പൂകും...
വീണ്ടുമാ സന്ധ്യകള്‍ ചുവപ്പണിയും...
വീണ്ടുമാ സൂര്യന്‍ ചക്രവാളത്തിലേക്ക് താഴും..പിന്നെയും നീ സഖി..
പുണര്‍ന്നോരാ പുല്‍നാമ്പിനോട് വിടചൊല്ലി, ഇരുട്ടിന്‍റെ ലോകത്തു മറയവേ...
എങ്കിലും നിന്നെ ഞാന്‍ കാത്തിരിപ്പൂ എന്നു കാറ്റിന്‍റെ കാതില്‍ മെല്ലെയോതി അവള്‍ എനിക്കായി കാത്തിരിക്കുന്നു....
~വീണ
നിനക്ക് എന്‍റെ മനസ് തുറന്നു കാണുവാന്‍ കഴിഞ്ഞാല്‍ അത് ഒരു കണ്ണാടി പോലെ മാത്രമേ തോന്നുകയൊള്ളൂ .........ഇന്നും കാത്തിരിക്കുന്നു
മറുപടിഇല്ലാതാക്കൂകാരണം നിന്‍റെ മുഖമാണ് എന്‍റെ മനസ്സ് നിറയെ ................