ENTE PRANAYAM

പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്എന്‍റെ പ്രണയം പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി എന്‍റെ പ്രണയം".


2012, മേയ് 28, തിങ്കളാഴ്‌ച

എങ്ങനെ പറയും എത്രമാത്രം പ്രണയിച്ചിരുന്നുവെന്ന്..


നിന്നോട് ഞാന്‍ സംസാരിച്ചിട്ടും വീണ്ടും സംസാരിക്കാന്‍ തോന്നിയ നിമിഷം..
നിന്നെ മുഴുവനായി എന്‍റെ സ്വന്തമാക്കിയിട്ടും പിന്നെയും സ്വന്തമാക്കാന്‍ തോന്നിയ നിമിഷം.
നിന്‍റെ ശ്വാസത്തിലൂടെ ഞാന്‍ ശ്വസിച്ചിരുന്നു..
അടഞ്ഞ കണ്ണുകളിലൂടെ പോലും എനിക്കു നിന്നെ കണ്ടിരുന്നു”
നീ എന്നില്‍ നിന്നു അകന്നുപോയപ്പോഴും ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു..
ആരും അറിയാതെ സൂക്ഷിച്ച എന്‍റെ പ്രണയം...
എങ്ങനെ പറയും എത്രമാത്രം നിന്നെ പ്രണയിച്ചിരുന്നുവെന്ന്..
മനസ്സില്‍ നിന്നുണരുന്ന രാഗമായി ഈ വിരല്ത്തു൦മ്പിലൂടെ ഒഴുകിയെത്ത വാക്കുകള്‍
“ ഒരു നിമിഷത്തിനു വേണ്ടി ജീവിതം നല്കി.... ഒരു ഹൃദയത്തിനു വേണ്ടി ലോകവും...
എങ്ങനെ ഞാന്‍ നിന്നോടു പറയും എത്ര മാത്രം പ്രണയം എന്‍റെ മനസ്സില്‍ നിനക്കായ് ഉണ്ടെന്ന്...”
കാരിരുമ്പില്‍ കൊത്തി എഴുതിയതുപോലെ എന്‍റെ മനസ്സില്‍ കുറിച്ചിട്ട ഇതു ഒരിക്കിലും മായാതെ ഇരിക്കാന്‍ വേണ്ടിയായിരുന്നു...
മറക്കാതെ ഇരിക്കാന്‍ വേണ്ടിയായിരുന്നു ...
പ്രണയത്തിന്‍റെ നൊമ്പരം മറക്കാതെ ജ്വലിക്കാന്‍ വേണ്ടിയായിരുന്നു ....
~ സാറ

3 അഭിപ്രായങ്ങൾ:

  1. നിന്‍റെ ശ്വാസത്തിലൂടെ ഞാന്‍ ശ്വസിച്ചിരുന്നു..
    അടഞ്ഞ കണ്ണുകളിലൂടെ പോലും എനിക്കു നിന്നെ കണ്ടിരുന്നു”
    നീ എന്നില്‍ നിന്നു അകന്നുപോയപ്പോഴും ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു..

    എങ്ങിനെ ഞാൻ കാണിച്ചു തരും,നിന്നെ അനുഭവിപ്പിക്കും എന്റെ മനസ്സിലുള്ള നിന്നോടുള്ള പ്രണയം.? അതറിയാൻ ഒരിക്കൽ നീ വരും,എന്റേതു മാത്രമായി. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ