ENTE PRANAYAM

പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്എന്‍റെ പ്രണയം പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി എന്‍റെ പ്രണയം".


2012, മേയ് 21, തിങ്കളാഴ്‌ച

അതു അര്‍ബുദമായിരുന്നു

മരണത്തിന്‍റെ വക്കിലും ഹൃദയത്തിലൂറുന്ന നേര്‍ത്ത സ്പന്ദനമായിരുന്നു എന്‍റെ പ്രണയം.. കുത്തി തുളച്ചു കയറിയ വേദന സമ്മാനിച്ച്‌ അര്‍ബുദത്തിന്‍റെ രോഗാണുക്കള്‍ വീണ്ടും ഇഴഞ്ഞു നടക്കുന്നു എന്‍റെ ഞരമ്പിലൂടെ.... ഹൃദയത്തില്‍ അവശേഷിച്ച പ്രണയവും മലിനമാക്കി, ഏകാന്തതയുടെ ചങ്ങലയില്‍ എന്നെ ഇപ്പോള്‍ ബന്ധിച്ച അര്‍ബുദം. ആഴത്തില്‍ ആഴത്തില്‍ അഴനിറങ്ങി വീണ്ടും വീണ്ടും വേദന സമ്മാനിച്ചു, വേദനയില്‍ മുങ്ങികുളിച്ച പുഞ്ചിരി മറ്റുള്ളവര്‍ക്കു നേരെ നീട്ടി.. ആരോടും പറയാതെ ആരാരും അറിയാതെ വേദനയാല്‍ പുളഞ്ഞു മരിക്കാന്‍ എനിക്കും ഒരാഗ്രഹം... അര്‍ബുദമെന്നാല്‍ രോഗാവസ്ഥ മാത്രമാകണം എന്നില്ല... സ്നേഹവും പ്രണയവും ദുഖവും സന്തോഷവും കണ്ണുനീരും ഒരു അര്‍ബുദമായി മാറുന്ന ചലിക്കുന്ന ചക്രമാണ് ജീവിതം. മറവുകളും മറവികളും മിന്നിമറയുന്ന സ്വപ്നം. അതും ജീവിതമാണ്‌...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ