ENTE PRANAYAM

പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്എന്‍റെ പ്രണയം പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി എന്‍റെ പ്രണയം".


2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

മഴത്തുള്ളിയായി

ഒരു വേനല്‍ മഴയായി എന്നിലേക്ക് നീ പെയ്യില്ലേ.. മഴവില്ലു പോലെ വീണ്ടും എന്നിലേക്ക് വിരിയില്ലേ... നീ എന്‍റെയാണ് എന്‍റെ മാത്രം... എനികറിയാം നീ ഒരു മഴത്തുള്ളിയായി എന്നിലേക് പൊഴിയാന്‍ കാത്തിരികുകയാണെന്ന്... sara

ഏകനായി സ്വയം

എന്‍റെ കണ്ണുനീരില്‍ നിന്‍റെ സ്പര്‍ശം ഉണ്ടായിരുന്നു....തകര്‍ന്നു പോയൊരു വീണയില്‍ ഇഴ ചേര്‍ന്നോര ശ്രുതിയില്‍ എന്‍ ഹൃദയ തന്ത്രിയില്‍ വീണ്ടും നിനക്കായി ഒരാത്മരാഗം കൂടി.... വിങ്ങുമെന്‍ മനസിന്‍റെ നോവാര്‍ന്ന രാഗത്തില്‍ ഇടറുമീ പാദങ്ങള്‍ നിന്നെ തേടി അലയവേ.... എങ്കിലും സ്വരരാഗലയമാവ താളത്തില്‍ നിനക്കായ് മുഗ്ധസംഗീതം കൃതിക്കവേ....വീണ്ടുമാ മാരീചിക തന്നിലായി ഇടറുമെന്‍ മനസോ വഴിയോര വക്കില്‍ നിന്നെയും കാത്തു ഏകനായ് സ്വയം...
~ റോസ്മരിയ

2011, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

സ്പന്ദനങ്ങള്‍

ഞാന്‍ എന്നും നിന്നെ മോഹിച്ചിരുന്നു.... എന്‍റെ സ്പന്ദനം ഒരു താളം പോല്‍ നിന്‍റെ ഹൃദയത്തിലേക്ക് എത്തിയിരുന്നു... പ്രാണന്‍റെ രാഗമായി....ജീവന്‍റെ ലയമായി... ഏതോ ഒരു ദുഷിച്ച സ്വപ്നത്തിന്‍റെ മറവിയില്‍ നിന്നെ എവിടെയോ നഷ്ടപെട്ടു പോയി...ഇന്നും നിന്നെ ഞാന്‍ സ്നേഹിക്കുന്നു.... ഓര്‍മയുടെ നേര്‍ത്ത മഴയായി എന്നിലേക്ക് പയ്ത സ്വപ്‌നങ്ങളില്‍ നിന്‍റെ മുഖം തെളിയുന്നുണ്ടായിരുന്നു...വീണ്ടെടുപ്പിന്‍റെ നാളുകളില്‍ വീണ്ടും ഒരു നിഴലായി നീ...ഒരു നനുത്ത വസന്തകാലത്തിന്‍റെ ഓര്‍മയില്‍ നീയും പിന്നെ ഇന്നും എന്‍റെ തുണയായ്‌ നീയോ സഖി.....
~ സാറ


2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

പ്രണയാര്‍ദ്രമാം

എന്‍റെ അനുരാഗത്തിന്‍റെ നോവര്‍ന്ന കണ്ണുനീരാണ് നീ.... കാത്തിരുന്നെങ്കിലും വന്നില്ല;എന്നെ വിട്ടു നീ എങ്ങോ മറയവേ... ഏകനായി ഞാന്‍ വീണ്ടും ആ മരചോട്ടിലിരിക്കവേ..ചക്രവാകം പോലെ നീയെന്‍ അരികിലെത്തവേ... മോഹിച്ചുപോയി അറിയാതെ, നിന്നുള്ളിലെ ഹിമാബിന്ദുവായി ഞാന്‍ ഉരുകവേ...എന്‍ പ്രണയാര്‍ദ്രമാം പാട്ടിന്‍റെ പല്ലവിയായി നീ മറവേ...സ്വന്തമാകുകയായിരുന്നു നിന്നെ ഞാന്‍ എന്‍റെ. ഏഴു ജന്മങ്ങളിലേക്ക്...
~ റോസ്മരിയ


2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

അത്രമേല്‍ നിന്നെ സ്നേഹിച്ചു പോയി

നോവാര്‍ന്ന അനുരാഗത്തിന്‍റെ രാഗമായി നീയും
എന്‍റെയുള്ളിന്‍റെ യുള്ളിലെ സ്പന്ദനമായി മാറവേ....
നിലക്കാത്തോരാത്മരാഗതിന്‍ തന്ത്രിയായി നീ മീട്ടവേ...
പൊഴിഞ്ഞോരാ മഞ്ഞുതുള്ളിയിലെ നേര്‍ത്ത ഹൃദയരാഗം പോലെ;
ഏതു കയത്തിലേക്ക്‌ ആഴ്ന്നുവോ നീ....
വിദൂരമാമൊരു പാട്ടിന്‍ന്‍റെ ലയമായി....
നിന്‍റെ സംഗീതം എന്നിലേക്ക് അലിയവേ...
അറിയാതെ നിറഞ്ഞൊര നിന്‍ മിഴികള്‍ എന്നോട് പറഞ്ഞു
"സ്നേഹിച്ചു പോയി അത്രമേല്‍ നിന്നെ...."
~ സാറ


2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ഇന്നും കാത്തിരിക്കുന്നു

ദേവാങ്കനയാരു നീ സഖി.. റാണിയോ....ജലകന്യയോ... അപ്സരസോ...
സുന്ദരമീ വദനം സൂര്യനാല്‍ തിളങ്ങവേ....മാരുതനാല്‍ കുളിര്‍കൊരവേ ...
എന്‍ മനം നിന്നിലേക്ക് അടുത്തുപോയി അറിയാതെ..
വീണ്ടുമാ മുല്ലകള്‍ പൂകും...
വീണ്ടുമാ സന്ധ്യകള്‍ ചുവപ്പണിയും...
വീണ്ടുമാ സൂര്യന്‍ ചക്രവാളത്തിലേക്ക് താഴും..പിന്നെയും നീ സഖി..
പുണര്‍ന്നോരാ പുല്‍നാമ്പിനോട് വിടചൊല്ലി, ഇരുട്ടിന്‍റെ ലോകത്തു മറയവേ...
എങ്കിലും നിന്നെ ഞാന്‍ കാത്തിരിപ്പൂ എന്നു കാറ്റിന്‍റെ കാതില്‍ മെല്ലെയോതി അവള്‍ എനിക്കായി കാത്തിരിക്കുന്നു....
~വീണ


2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഹിമകണങ്ങള്‍

വീണ്ടും ഹിമകണമായി നിന്നിലേക്ക്ചേരാന്‍ ഇന്നും ഞാന്‍ കൊതിച്ചു...
ഏഴുജന്മത്തിലും നിന്‍റെ കാല്‍പടായി...
സ്വപ്നങ്ങളില്‍ നിന്നിലെ ശലഭമായി..
രാഗങ്ങളില്‍ നിന്നിലെ ശ്രുതിയായി ...
എന്നും നിന്‍റെ നിഴലായി ഞാന്‍ നിന്‍റെ കൂടെ ...
ചക്രവാളത്തിലേക്ക് താഴുന്ന സൂര്യനെ നോക്കി എത്ര സന്ധ്യകള്‍ നമ്മള്‍ ഒരുമിച്ചു ഇരിന്നിടുണ്ട്... മറവിയുടെ നീര്‍കയത്തിലേക്ക് നീ മറയുമ്പോള്‍ നമ്മുടെ പളുങ്കുപാത്രങ്ങള്‍ വീണ്ടും ഉടഞ്ഞുപോയി ....
ഏതോ മുന്ജമന്മപുണ്യം പോലെ നീ തിരിച്ചെത്തിയപ്പോള്‍ മഴവില്ലുകള്‍ പൂത്ത എന്‍റെ മനസ്സില്‍... നിന്‍റെ ഹൃദയത്തില്‍ എന്‍റെ പ്രണയത്തിന്‍റെ സ്മരണകള്‍ ഉറങ്ങിയിരുന്നു ..... നീ എന്‍റെ ജീവനായിരുന്നു.. ഇന്നും....
അതുകൊണ്ടാകാം നിന്നലെ അനുരാഗത്തിന്‍റെ വേദനയായി ഞാന്‍ മാറിയത്...
~ സാറ


2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

എന്‍റെ നഷ്ട സുഗന്ധം

നീ എന്നിലേക്ക് ഒരു നഷ്ടസുഗന്ധമായി പൈയുമ്പോള്‍..
ഹൃദയ സരോവരത്തിലെ ഇടവഴിയിലേക്കു വീണ്ടും ഒരു തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കും.....
അകന്നുപോയ ആ നിമിഷം മുതല്‍ ഇന്നു ഈ നിമിഷം വരെ, എനിക്കു നിന്നെ, എന്‍റെ മനസിന്‍റെ ഇടനാഴിയില്‍ നിന്നു പറിച്ച് കളയാന്‍ സാധിച്ചിട്ടില്ല...
ഞാന്‍ കാത്തിരിക്കാറുണ്ട്...ഇപ്പോഴും... നിനക്ക് വേണ്ടി...
കാരണം;നീ എന്‍റെയാണ്..എന്‍റെ മാത്രം....നാം കണ്ടത് നമ്മുടെ സ്വപ്നങ്ങളാണ്.... അവ നിന്‍റെ മാത്രമായിട്ടല്ല...
നാം നെയ്തതു നമ്മുടെ വര്‍ണങ്ങളലാണ്, അവ എന്‍റെതു മാത്രമായിരുനില്ല..
പക്ഷെ എവിടെയോ നമുക്ക് തെറ്റിപോയി, ഇനി പിരിയാം എന്ന് പറഞ്ഞതും നീ ആണ്.... എനിക്കറിയാം ഞാനാണ് നിന്‍റെ ജീവന്‍റെ താളമെന്നു...അതുകൊണ്ടല്ലേ ഇന്നും ഞാന്‍ നിന്നെ കാത്തിരികുന്നത്
~ റോസ്മരിയ


നീ എന്നിലേക്ക് ഒരു നഷ്ടസുഗന്ധമായി പെയ്യുമ്പോള്‍. ഹൃദയ സരോവരത്തിലെ ഇടവഴിയിലേക്കു വീണ്ടും ഒരു തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കും..... അകന്നുപോയ ആ നിമിഷം മുതല്‍ ഇന്നു ഈ നിമിഷം വരെ, എനിക്കു നിന്നെ, മനസിന്‍റെ ഇടനാഴിയില്‍ നിന്നു പറിച്ച് കളയാന്‍ സാധിച്ചിട്ടില്ല... ഞാന്‍ കാത്തിരിക്കാറുണ്ട്...ഇപ്പോഴും... നിനക്ക് വേണ്ടി... കാരണം; നീ....എന്‍റെ..എന്‍റെ മാത്രം.... നാം കണ്ടത് നമ്മുടെ സ്വപ്നങ്ങളാണ്.... നിന്‍റെ മാത്രമായിട്ടല്ല... നാം നെയ്തതു നമ്മുടെ വര്‍ണങ്ങള്‍ എന്‍റെ മാത്രമായിട്ടു അല്ല ...പക്ഷെ എവിടെയോ നമുക്ക് തെറ്റിപോയി, ഇനി പിരിയാം എന്ന് പറഞ്ഞതും നീ ആണ്.... എനിക്കറിയാം ഞാന്നാണ് നിന്‍റെ ജീവന്‍റെ താളമെന്നു...അതുകൊണ്ടല്ലേ ഇന്നും ഞാന്‍ നിന്നെ കാത്തിരികുന്നത്...

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

വീണ്ടും കാത്തിരിക്കുന്നു

മയില്‍ പീലിയാല്‍ നീ എന്നെ തഴുകും നേരം,
മഴയുടെ നേര്ത്തി വിരലാലാല്‍ വീണ്ടും എന്‍റെ കരതലത്തില്‍ നിന്‍റെ
ചേരാന്‍ കൊതിക്കുന്നു ഞാന്‍.. എങ്ങു നിന്നോ നിന്‍റെ ഓര്‍മ്മകള്‍ വീണ്ടും എന്നെ മൃദുലമായി തഴുകുന്നതു ഞാന്‍ അറിഞ്ഞു... ആരാധനയോടെ നിന്നെ ഞാന്‍ നോക്കി നിന്ന നിമിഷങ്ങള്‍ വീണ്ടും ഒരു ചാറ്റല്‍മഴ പോലെ എന്നിലേക്ക് പെയ്യുന്നു....
നിന്‍റെ മൗനം എന്‍റെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്നു...
ഒരു കാണാകിനാവു പോലെ നീ എന്‍റെ മുന്‍പില്‍ നിന്നു മറയുകയാണോ...
ഒരു വേനല്‍ മഴയായി എന്നിലേക്ക് നീ പെയ്യില്ലേ..
മഴവില്ലു പോലെ വീണ്ടും എന്നിലേക്ക് വിരിയില്ലേ...
നീ എന്‍റെയാണ് എന്‍റെ മാത്രം...
എനികറിയാം നീ ഒരു മഴത്തുള്ളിയായി എന്നിലേക് പൊഴിയാന്‍ കാത്തിരികുകയാണെന്ന്...
~സാറ


2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

വീണ്ടും....

വീണ്ടും ഞാന്‍ അവളെ കണ്ടു; അവസാനമായി.....
അവള്‍ പിരിയാന്‍ സമയമായി എന്ന് പറയാന്‍ വേണ്ടി വന്നതായിരുന്നു..
എന്‍റെ കൈയില്‍ അവളുടെ കൈ ചേര്‍ത്ത് വച്ചു,
പിന്നെ അവള്‍ മെല്ലെ പറഞ്ഞു...
ആഗ്രഹച്ചിരുന്നു ഒരുപാട്... ഒന്നുചേരാന്‍ കൊതിച്ചിരുന്നു....
പിന്നെ അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍ എന്‍റെ കൈയില്‍ പതിച്ചു...
മറകരുത് എന്നെ...ഞാന്‍ ഒരുപാടു സ്നേഹിച്ചിരുന്നു...
എനികറിയാം എനികു വേണ്ടി നീ കാത്തിരികുമെന്നു...
വേണ്ട എന്നു പറയാന്‍ ആ സമയം ഞാന്‍ നിന്‍റെ അരുകില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു...
ഞാന്‍ അപ്പോഴും നിന്നെ സ്വന്തനിപ്പിക്കാന്‍ ഒരു കുളിര്കാറ്റായി വീശും...
കൊതിച്ചുപോകുന്നു ഞാന്‍, മരണം എന്നെ വിട്ടുപോയിരുന്നുവെങ്കില്‍ ..
~സാറ


2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

വിരഹിതമാമൊരു പ്രണയം.

എന്നും അവന്‍ എന്‍റെ വസന്തമായിരുന്നു
മഴ പൈതോഴിഞ്ഞ രാത്രികളില്‍ ഞാന്‍ നിന്‍റെ സ്വപ്നങ്ങളില്‍ ഉറങ്ങിയിട്ടുണ്ട്
ഞാന്‍ നിന്നിലെ സ്പന്ദനമാന്നെന്നു നീ എന്നോടു പറഞ്ഞിട്ടുണ്ട്..
എന്‍റെ ജീവന്‍റെ താളമായി നീ മാറിയത്‌ എന്നാണെന്നു എനിക്കറിയില്ല..
എന്‍റെ സംഗീതമായിരുന്നു നീ...
നിന്‍റെ അനുരാഗത്തില്‍ എന്‍റെ ഹൃദയം ഉരുകിയ മെഴുകുപോലെയായി
എന്‍റെ നിശ്വാസം പോലും നിന്നെ സ്മരിച്ചിരുന്നു....
കാരണം, നിന്നെ പിരിയാന്‍ എനിക്കു വയ്യായിരുന്നു ....
ഞാന്‍ നിന്‍റെ ആത്മാവിന്‍റെ പ്രാണനായിരുന്നു...
നിന്നിലേക്ക് എത്ര ദൂരം പോകേണ്ടിവന്നാലും ഞാന്‍ നിന്നില്‍ നിന്നു അകലുകയില്ല...
നിന്‍റെ പേര് ആണ്, എന്‍റെ ജീവന്‍റെ താളം...
മുറിവേറ്റ മാനസം പോലെയായിരുന്നു എന്‍റെ പ്രണയം;
വിരഹിതമാമൊരു പ്രണയം.....
~ സാറ


2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

veendum oru vasantha kalathinai

Ezhujanamagaliulm nee ente ayirunnu....
Nammalil niranju nilkunna sneham ennum oru shanthamaya puzha polayayirunnu.. Ennitum nee enne marannu..
innum njan ninnae snehikunnu..
Annu nee enniku nalkiya pranayam ennum ennte ullil thudikunnundu..
Innum njan kathirikunnu..
Veendum oru vasakalathinai....
~rosemaria

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച



Ninakai njan kathirikunnu...
Veendum oru vasantha kalam koodi kadannu pokae…
Nidrayil ayirikunna shalabhakunnju polae,
marubhoomiyi orittu jalathinayi kezhunna padikanae polae,
Ennitum nee vannilla...
Veendum kathirunnu njan en pranayathinai...
Rithukal mari thudangi...
Pookalile sughandham nashtapettu thudangi...
Nilavilakillae thiri erinju theeraryi..

Thiruvathirakallum thrikarthikakallum kazhinju poyi…
Nashta suganatham peerunna ee janmathilum
njan ninakai kathirikkunnu..
~ SaRaH

2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

kathirikkunnu

Manasinte azhangalil njan ninnae snehichirunnu enathu sathyamannu... swayam marannu njan ninnae snehichu.. Ennum nammal onnanennu karuthi...
Veendum anuragathinte varngangal enikayi nee vidarthi...
kinavulalil nee oru parijathamayi vidannuthum...hridayathinte vallichedikalil mullapoovayi vidarnathum...
Orikilum marakatha ormakalayirunnu...
Pakshe,,, etho bhagyadosham polae nee ennil ninnu akannu poyi...
Evidekku ennu ariyilla enkilum..kathirikunnu eppozhum.....
~ sarah

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

njan thanichannu...athe njan theerthum ekanannu... Ente jeevante spandanam polum kavarneduthukondannu aval poyathu... Enikariyam, aval ini varilla... Arkum thirichuvaran pattatha lokathekku enninaval poyi... Enikariyilla... Njan ekanannu.. vazhiyirzvakil veenu marikeenda oru padikan... Ente hridayam avalayirunnu... Aval mathram.. Avalude punchiriyayirunnu ente prakasham... Avalkariyam, avalillathe eniku jeevikanakukayillennu... Ennittum enthey aval poyi...
~ rosemaria