നിദ്രയിലെന്നിലെ പ്രണയത്തെ നീ പുല്‍കിയോരാ നിമിഷം;
എന്‍ ഹൃദയതന്ത്രികളില്‍ വന്നു നീ സ്വരരാഗം മീട്ടവേ,
ഉറങ്ങി കിടന്നോരെന്‍ ദിവ്യാനുരാഗതിന്‍ നാദമായി പുനര്‍ജനിക്കേ;
വീണ്ടുമാ തകര്‍ന്നുടഞ്ഞോരാ മണ്‍പ്രതിമയില്‍ ജീവന്‍ തുടിക്കവേ;
ലയിച്ചു പോയോരെന്‍ ആത്മാവിനെ നെഞ്ചോടു ചേര്‍ത്തു നിന്‍ പ്രണയം പകരവേ;
സ്നേഹത്തിലലിഞ്ഞു ചെര്‍ന്നോരെന്‍ അനുരാഗത്തിന്‍ സ്പന്ദനമായി, സ്പര്‍ശനമായി, വീണ്ടുമൊരു സ്വര്‍ണനക്ഷത്രമായി പിറക്കവേ....
വീണ്ടുമെന്‍ ജാലകത്തില്‍ നിന്‍ പ്രണയമാം രാപ്പാടി പാടവേ...
പ്രണയാര്‍ദ്രയായി നിന്‍ മുന്നിലാണഞ്ഞോരാ എന്‍റെ, കരതലം നിന്‍ കൈയിലേന്തി, നെഞ്ചോടു ചേര്‍ത്ത് നീ മന്ത്രിക്കവേ " നിന്‍ അനുരാഗമാണ് സഖീ എന്‍ ജീവരാഗം "
~ സാറ
പ്രണയം:അത് കടലില്‍ തിരകള്‍ ഉള്ളടിത്തോളംകാലം നിലനില്‍ക്കും" എല്ലാ ഭാവുകങ്ങളും നേരുന്നു
മറുപടിഇല്ലാതാക്കൂNB:
http://rakponnus.blogspot.com/ :)
ബ്ലോഗ്ഗിന്റെ പേര് പോലെ തന്നെ കമ്പ്ലീറ്റ് പ്രണയം തന്നെയാണല്ലോ....
മറുപടിഇല്ലാതാക്കൂഎന്തായാലും....എല്ലാ നന്മകളും...
പൈങ്കിളി എനിക്കലര്‍ജി ആണേ...
എന്റെ മനസ്സിലെ പ്രണയത്തിൽ നിന്നും ഒരംശം നിങ്ങൾക്ക് ആശസകൾ നേരാൻ എടുക്കുന്നു.
മറുപടിഇല്ലാതാക്കൂ