ENTE PRANAYAM

പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്എന്‍റെ പ്രണയം പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി എന്‍റെ പ്രണയം".


2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

എങ്കിലും ഞാന്‍

വീണ്ടുമാ മരത്തണലില്‍ ഇതളുകള്‍ കൊഴിഞ്ഞ പൂവിലെ വസന്തമായി, നിറമിഴികളുമായി അവനെ കാത്തു ഞാന്‍ നില്‍കെ... സിന്ദൂരം വിതറിയ ആ ത്രിസന്ധ്യയില്‍ പൂവാക ചോട്ടില്‍ വിരഹിണിയായി ഇരിക്കവേ.... പുണര്‍നോര മരുതനാല്‍ വഴിപിരിഞ്ഞു പോയോരെന്‍ സ്വപനങ്ങള്‍... വീണ്ടും എന്നെ വിരഹതയില്‍ ആക്കവേ... വരുമെന്നു കൊതിച്ചു ഞാന്‍ എങ്കിലും; ഇടറാതെ കേട്ടോരാ പ്രണ യവര്‍ണങ്ങളില്‍ ഇന്നും നിന്‍റെ അത്മരാഗം എന്നെ തേടി എത്തികൊണ്ടേ ഇരിന്നു...
~ റോസ്മരിയ
Image Hosting Site

2 അഭിപ്രായങ്ങൾ:

  1. കാത്തിരുന്നു മടുത്തെങ്കില്‍ ഇതിലേ വന്നു ഒന്ന് രണ്ടു കമന്റ്‌ ഇട്ടിട്ടു പൊയ്ക്കോ... കാപ്പിയും പരിപ്പ് വടയും വാങ്ങി തരാം.... :)

    http://luttumon.blogspot.com/2011/09/blog-post_26.html

    മറുപടിഇല്ലാതാക്കൂ
  2. പറയാന്‍ മറന്നൊരു സ്നേഹം...
    കേള്‍ക്കാന്‍ കൊതിച്ചൊരു വാക്ക്...
    കാത്തിരിപ്പിന്‍റെ നോവറിഞ്ഞ മനസ്സ്...
    ഒടുവില്‍ എന്തിനോ വേണ്ടി നിറമിഴിയോടെ
    വഴിമാറി നിന്ന ജീവിതം...
    പ്രണയം ജിവിതത്തിന്റെ വസന്തമാണ്
    ഒരിക്കലെങ്ക്കിലും ജിവിതത്തില് പ്രണക്കാത്തവര് അപൂര്വ്വം
    ഹൃദയ ത്തിനുള്ളില് ഒളിപ്പിച്ച പ്രണയമെന്ന സുഗന്ധം
    നാമറിയാതെ നമ്മില് നിറയുന്നു
    ഒരു ഇളം കാറ്റു പോലെ ...
    ഒരു മുളി പ്പാട്ട് പോലെ...
    മഴവില്ല് പോലെ ...
    ഒരു കുപ്പിവള പൊട്ടു പോലെ ...
    മാനം കാണാതെ പുസ്തക ത്താളുകള് ക്കിടയില് ഒളിപ്പിച്ച
    മയില്പ്പിലി തുണ്ട് പോലെ ...

    മറുപടിഇല്ലാതാക്കൂ