ENTE PRANAYAM
പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്“എന്റെ പ്രണയം” പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി “എന്റെ പ്രണയം".
2011 ഓഗസ്റ്റ് 31, ബുധനാഴ്ച
മഴത്തുള്ളിയായി
ഒരു വേനല്‍ മഴയായി എന്നിലേക്ക് നീ പെയ്യില്ലേ.. മഴവില്ലു പോലെ വീണ്ടും എന്നിലേക്ക് വിരിയില്ലേ... നീ എന്റെയാണ് എന്റെ മാത്രം... എനികറിയാം നീ ഒരു മഴത്തുള്ളിയായി എന്നിലേക് പൊഴിയാന്‍ കാത്തിരികുകയാണെന്ന്... sara
ഏകനായി സ്വയം
എന്റെ കണ്ണുനീരില്‍ നിന്റെ സ്പര്‍ശം ഉണ്ടായിരുന്നു....തകര്‍ന്നു പോയൊരു വീണയില്‍ ഇഴ ചേര്‍ന്നോര ശ്രുതിയില്‍ എന്‍ ഹൃദയ തന്ത്രിയില്‍ വീണ്ടും നിനക്കായി ഒരാത്മരാഗം കൂടി.... വിങ്ങുമെന്‍ മനസിന്റെ നോവാര്‍ന്ന രാഗത്തില്‍ ഇടറുമീ പാദങ്ങള്‍ നിന്നെ തേടി അലയവേ.... എങ്കിലും സ്വരരാഗലയമാവ താളത്തില്‍ നിനക്കായ് മുഗ്ധസംഗീതം കൃതിക്കവേ....വീണ്ടുമാ മാരീചിക തന്നിലായി ഇടറുമെന് മനസോ വഴിയോര വക്കില്‍ നിന്നെയും കാത്തു ഏകനായ് സ്വയം...
~ റോസ്മരിയ
~ റോസ്മരിയ
2011 ഓഗസ്റ്റ് 29, തിങ്കളാഴ്ച
സ്പന്ദനങ്ങള്‍
ഞാന്‍ എന്നും നിന്നെ മോഹിച്ചിരുന്നു.... എന്റെ സ്പന്ദനം ഒരു താളം പോല്‍ നിന്റെ ഹൃദയത്തിലേക്ക് എത്തിയിരുന്നു... പ്രാണന്റെ രാഗമായി....ജീവന്റെ ലയമായി... ഏതോ ഒരു ദുഷിച്ച സ്വപ്നത്തിന്റെ മറവിയില്‍ നിന്നെ എവിടെയോ നഷ്ടപെട്ടു പോയി...ഇന്നും നിന്നെ ഞാന്‍ സ്നേഹിക്കുന്നു.... ഓര്‍മയുടെ നേര്‍ത്ത മഴയായി എന്നിലേക്ക് പയ്ത സ്വപ്നങ്ങളില്‍ നിന്റെ മുഖം തെളിയുന്നുണ്ടായിരുന്നു...വീണ്ടെടുപ്പിന്റെ നാളുകളില്‍ വീണ്ടും ഒരു നിഴലായി നീ...ഒരു നനുത്ത വസന്തകാലത്തിന്റെ ഓര്‍മയില്‍ നീയും പിന്നെ ഇന്നും എന്റെ തുണയായ് നീയോ സഖി.....
~ സാറ
~ സാറ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


