നിദ്രയിലെന്നിലെ പ്രണയത്തെ നീ പുല്‍കിയോരാ നിമിഷം;
എന്‍ ഹൃദയതന്ത്രികളില്‍ വന്നു നീ സ്വരരാഗം മീട്ടവേ,
ഉറങ്ങി കിടന്നോരെന്‍ ദിവ്യാനുരാഗതിന്‍ നാദമായി പുനര്‍ജനിക്കേ;
വീണ്ടുമാ തകര്‍ന്നുടഞ്ഞോരാ മണ്‍പ്രതിമയില്‍ ജീവന്‍ തുടിക്കവേ;
ലയിച്ചു പോയോരെന്‍ ആത്മാവിനെ നെഞ്ചോടു ചേര്‍ത്തു നിന്‍ പ്രണയം പകരവേ;
സ്നേഹത്തിലലിഞ്ഞു ചെര്‍ന്നോരെന്‍ അനുരാഗത്തിന്‍ സ്പന്ദനമായി, സ്പര്‍ശനമായി, വീണ്ടുമൊരു സ്വര്‍ണനക്ഷത്രമായി പിറക്കവേ....
വീണ്ടുമെന്‍ ജാലകത്തില്‍ നിന്‍ പ്രണയമാം രാപ്പാടി പാടവേ...
പ്രണയാര്‍ദ്രയായി നിന്‍ മുന്നിലാണഞ്ഞോരാ എന്‍റെ, കരതലം നിന്‍ കൈയിലേന്തി, നെഞ്ചോടു ചേര്‍ത്ത് നീ മന്ത്രിക്കവേ " നിന്‍ അനുരാഗമാണ് സഖീ എന്‍ ജീവരാഗം "
~ സാറ
ENTE PRANAYAM
പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്“എന്‍റെ പ്രണയം” പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി “എന്‍റെ പ്രണയം".
2011, ഒക്‌ടോബർ 19, ബുധനാഴ്‌ച
2011, ഒക്‌ടോബർ 15, ശനിയാഴ്‌ച
ഇന്നും ഞാന്‍
വര്‍ഷങ്ങളായി ഞാന്‍ നിനക്കായ് കാത്തിരുന്നു.... നിമിഷങ്ങള്‍ നിനക്ക് വേണ്ടി യുഗങ്ങളായി മാറിയ നേരത്ത്... ഉണരുന്നതും ഉറങ്ങുന്നതും നിന്നെയോര്‍ത്തുകൊണ്ടായിരുന്നു. എന്‍റെ സ്വപ്നങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും നിന്നിലായിരുന്നു..എന്‍റെ മോഹങ്ങളും..ഹൃദയരാഗ മന്ത്രത്തില്‍ നിനക്കായ് ഞാന്‍ ചെര്‍ന്നലിഞ്ഞോരാ ശ്രുതിയായി .... ദൂരെ നിന്നേ നീ വരുന്നതും കാത്തു ഞാന്‍, ഇന്നും !
~ വീണ
2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച
ഇനിയും നിനക്കായ് ആ മഴത്തുള്ളികള്‍ പെയ്യാതിരിക്കില്ല
ഹൃദയതീവ്രതയില്‍ നിനക്കായ് ഞാന്‍ രചിച്ച കവിതയാണു എനിക്കു നിന്നോടുള്ള എന്‍റെ പ്രണയം...
ഋതുകാലഭേദമില്ലാതെ നിനക്കായ് ഞാന്‍ മനസ്സില്‍ സൂക്ഷിച്ച ഹയാസന്ത് പൂവായിരുന്നു എന്‍റെ പ്രണയം..
വീണ്ടുമൊരു വസന്തത്തിനായി ഞാന്‍ കാത്തിരിക്കവെ, അറിയാതെ വീണുടഞ്ഞൊരാ പളുങ്കുപാത്രമായി എന്‍റെ പ്രണയം...
കാത്തിരിപ്പിന്‍റെ നാളുകള്‍ എണ്ണിയൊടുവില്‍ നീ എന്‍റെ ജീവംശമാക്കുന്ന ദിനത്തിനായി ഞാന്‍ സൂക്ഷിച്ച എന്‍റെ പ്രണയം
അക്ഷരപൊട്ടുകളില്‍ നിനക്കായി ഞാന്‍ കോര്‍ത്ത അനുരാഗമായി.. വര്‍ണചിത്രങ്ങളില്‍ നിനക്കായ് അലിഞ്ഞുചേര്‍ന്നൊര ആത്മസ്പര്‍ശമായി....
ഒരു മഴകാല ഓര്‍മയായി എന്‍റെ പ്രണയം
ഇനിയും നിനക്കായ് ആ മഴത്തുള്ളികള്‍ പൈയ്യാതിരിക്കില്ല...
- ഗൗതമന്‍

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച
എങ്കിലും ഞാന്‍
വീണ്ടുമാ മരത്തണലില്‍ ഇതളുകള്‍ കൊഴിഞ്ഞ പൂവിലെ വസന്തമായി, നിറമിഴികളുമായി അവനെ കാത്തു ഞാന്‍ നില്‍കെ... സിന്ദൂരം വിതറിയ ആ ത്രിസന്ധ്യയില്‍ പൂവാക ചോട്ടില്‍ വിരഹിണിയായി ഇരിക്കവേ.... പുണര്‍നോര മരുതനാല്‍ വഴിപിരിഞ്ഞു പോയോരെന്‍ സ്വപനങ്ങള്‍... വീണ്ടും എന്നെ വിരഹതയില്‍ ആക്കവേ... വരുമെന്നു കൊതിച്ചു ഞാന്‍ എങ്കിലും; ഇടറാതെ കേട്ടോരാ പ്രണ
യവര്‍ണങ്ങളില്‍ ഇന്നും നിന്‍റെ അത്മരാഗം എന്നെ തേടി എത്തികൊണ്ടേ ഇരിന്നു...
~ റോസ്മരിയ
~ റോസ്മരിയ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)