ENTE PRANAYAM

പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്എന്‍റെ പ്രണയം പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി എന്‍റെ പ്രണയം".


2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

ഏഴു ജന്മത്തിലേക്കും

ഹൃദയം നിനക്കായ് തുടിച്ചിരുന്നു.... പ്രാണന്‍റെ പ്രാണനായി കണ്ടിരുന്നു....ഹൃദയത്തില്‍ നിന്ന് നീരുറവ പോല്‍ പൊട്ടിയോഴുകിയ എന്‍റെ പ്രണയം അത് നീയായിരുന്നു....വല്ലാതെ മോഹിച്ചുപോയി ഞാന്‍ എങ്കിലും നിന്നില്‍ മറഞ്ഞിരുന്നു.... നിനക്കായ് മാത്രം ഞാന്‍ ജീവിച്ചിരുന്നു.. പിന്നെ നീ എന്നെ തിരിച്ചറിഞ്ഞു... എങ്ങനയോ നീ വീണ്ടും എന്‍റെ ഹൃദയ താളമായി.... നിനക്ക് വേണ്ടി ഞാന്‍ സ്വപനങ്ങളില്‍ സഞ്ചാരിയായി...നിന്‍റെ മിഴികളില്‍ വര്‍ണമായി.... ജീവാനുരാഗത്തിന്‍റെ പല്ലവിയായി...എന്‍റെ ജീവിതത്തില്‍ സഖിയായി.. നംമ്രമുഖിയായി എന്‍റെ ജീവിതമാം കതിര്‍മണ്ഡപത്തില്‍ വലതുകാല്‍ വച്ചു നീ..... ഈ ജന്മം മുഴുവന്‍ എനിക്കായ്... ഇനി എഴുജന്മത്തിലേക്കും നിനക്കായ് ഞാന്‍ കടം പറഞ്ഞോട്ടെ.... ~ സാറ

1 അഭിപ്രായം: