ENTE PRANAYAM
പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്“എന്‍റെ പ്രണയം” പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി “എന്‍റെ പ്രണയം".
2011, സെപ്റ്റംബർ 14, ബുധനാഴ്‌ച
നീയാം സ്പന്ദനം
സന്ധ്യകള്‍ വിതറിയ വര്‍ണമാം ചോപ്പിലെ ഹൃദയമാം എന്‍ പ്രണയം കോര്‍ത്തിരുന്നു ...സൂര്യനായി വീണ്ടും നിന്നിലേക്കണയാം ഞാന്‍ അണയുമീ തെന്നലും മൂകമായി നിന്നുടെ കാതുകളില്‍ മെല്ലെയോതി.... വീണ്ടുമൊരു ജന്മം നിന്നെ ഞാന്‍ സ്വന്തമാക്കും നാം സ്വപ്നം കണ്ട വസന്തകാലത്തില്‍ നാം ഒന്നാകും....എന്നുംമീ സന്ധ്യയില്‍ വിടരുമെന്‍ മോഹമോ നീ കാണാതെ എങ്കിലും സ്വരമാകവേ...സായന്തനം ചൂടിയാ മുല്ലകള്‍ വീണ്ടുമാ സൂര്യനെ തേടുന്നവേ നീയാം സ്പന്ദനം ഹൃദ്യാനുരാഗമായി എന്നുമീ മനസ്സില്‍ കുടിയിരിക്കെ....
~ സാറ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ