ENTE PRANAYAM

പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്എന്‍റെ പ്രണയം പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി എന്‍റെ പ്രണയം".


2011 സെപ്റ്റംബർ 25, ഞായറാഴ്‌ച

ഋതുവായി

ഋതുവായി വിരിഞ്ഞ നിന്‍ പുഞ്ചിരിയില്‍ മഞ്ഞുപോല്‍ വീണലിഞ്ഞ എന്‍ മാനസം... ഹൃദയസഖി, നിനക്കായ് ഞാന്‍ തീര്‍ത്ത വെണ്‍ശഖുമായി കടല്‍ത്തീരങ്ങളില്‍ കാത്തിരിക്കേ....വന്നിരുന്നില്ല നീ.... എങ്കിലും പെയ്യ്‌തോഴിഞ്ഞോരാ മഴകളില്‍ നിനക്കായ് വീണ്ടും ഞാന്‍ കാത്തിരിക്കേ... ഹൃദയതംബുരുവെന്നു നീ പറഞ്ഞ എന്‍റെ മനസ് രക്തകണങ്ങളില്‍ പോതിയവേ...ഓര്‍ത്തിരുന്നു നിന്നെ ഞാന്‍ എന്‍റെ മനസിന്‍റെ അത്മരാഗമായി... ~ വീണ

2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ഒരു ശരത്ത്കാല വസന്തത്തിന്‍റെ ഓര്‍മയ്ക്ക്

വീണ്ടും ഒരു ശരത്കാല വസന്തത്തില്‍ നിന്നെ ഓര്‍ത്തു ഞാന്‍ ഈ പൂവാകച്ചോട്ടില്‍ ഇരിക്കവെ... കുളിര്‍ കാറ്റായി നിന്‍റെ ഓര്‍മകള്‍ കള്‍ എന്നെ തഴുകുമ്പോള്‍ വിടര്‍ന്നോര നിന്‍ മിഴികളില്‍ നിന്നൊര മഴതുള്ളിപോലെ നിന്‍റെ കണ്ണുനീര്‍ ഇറ്റിറ്റ് വീഴുന്നപോലെ തോന്നിയിരുന്നു... എന്നില്‍നിന്ന്‍ അകലെ എങ്കിലും നിന്നെ ഞാന്‍ ഒരുപാട് സ്നേഹിച്ചിരുന്നു.... വേര്‍രിഞ്ഞു പോയൊരു അനുരാഗസ്വപ്നമായി... ഇനിയും പിരിയാതിരിക്കാന്‍ എന്‍ ഹൃദയത്തില്‍ വീണ്ടും നിനക്കായ് ജനിക്കാം ഞാന്‍.... ~ റോസ്മരിയ Image Upload

2011 സെപ്റ്റംബർ 18, ഞായറാഴ്‌ച

ഏഴു ജന്മത്തിലേക്കും

ഹൃദയം നിനക്കായ് തുടിച്ചിരുന്നു.... പ്രാണന്‍റെ പ്രാണനായി കണ്ടിരുന്നു....ഹൃദയത്തില്‍ നിന്ന് നീരുറവ പോല്‍ പൊട്ടിയോഴുകിയ എന്‍റെ പ്രണയം അത് നീയായിരുന്നു....വല്ലാതെ മോഹിച്ചുപോയി ഞാന്‍ എങ്കിലും നിന്നില്‍ മറഞ്ഞിരുന്നു.... നിനക്കായ് മാത്രം ഞാന്‍ ജീവിച്ചിരുന്നു.. പിന്നെ നീ എന്നെ തിരിച്ചറിഞ്ഞു... എങ്ങനയോ നീ വീണ്ടും എന്‍റെ ഹൃദയ താളമായി.... നിനക്ക് വേണ്ടി ഞാന്‍ സ്വപനങ്ങളില്‍ സഞ്ചാരിയായി...നിന്‍റെ മിഴികളില്‍ വര്‍ണമായി.... ജീവാനുരാഗത്തിന്‍റെ പല്ലവിയായി...എന്‍റെ ജീവിതത്തില്‍ സഖിയായി.. നംമ്രമുഖിയായി എന്‍റെ ജീവിതമാം കതിര്‍മണ്ഡപത്തില്‍ വലതുകാല്‍ വച്ചു നീ..... ഈ ജന്മം മുഴുവന്‍ എനിക്കായ്... ഇനി എഴുജന്മത്തിലേക്കും നിനക്കായ് ഞാന്‍ കടം പറഞ്ഞോട്ടെ.... ~ സാറ