ENTE PRANAYAM

പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്എന്‍റെ പ്രണയം പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി എന്‍റെ പ്രണയം".


2011 സെപ്റ്റംബർ 14, ബുധനാഴ്‌ച

നീയാം സ്പന്ദനം

സന്ധ്യകള്‍ വിതറിയ വര്‍ണമാം ചോപ്പിലെ ഹൃദയമാം എന്‍ പ്രണയം കോര്‍ത്തിരുന്നു ...സൂര്യനായി വീണ്ടും നിന്നിലേക്കണയാം ഞാന്‍ അണയുമീ തെന്നലും മൂകമായി നിന്നുടെ കാതുകളില്‍ മെല്ലെയോതി.... വീണ്ടുമൊരു ജന്മം നിന്നെ ഞാന്‍ സ്വന്തമാക്കും നാം സ്വപ്നം കണ്ട വസന്തകാലത്തില്‍ നാം ഒന്നാകും....എന്നുംമീ സന്ധ്യയില്‍ വിടരുമെന്‍ മോഹമോ നീ കാണാതെ എങ്കിലും സ്വരമാകവേ...സായന്തനം ചൂടിയാ മുല്ലകള്‍ വീണ്ടുമാ സൂര്യനെ തേടുന്നവേ നീയാം സ്പന്ദനം ഹൃദ്യാനുരാഗമായി എന്നുമീ മനസ്സില്‍ കുടിയിരിക്കെ.... ~ സാറ

2011 സെപ്റ്റംബർ 8, വ്യാഴാഴ്‌ച

ഈ ജന്മം മുഴുവന്‍ ഞാന്‍ നിനക്കായ് കാത്തിരുന്നു... എന്നിട്ടും നീ എന്നോടൊന്നും മിണ്ടിയില്ല... ഏതോ മറവിയുടെ നീര്‍യത്തില്‍ ഉപേക്ഷിച്ച്.... സത്യസന്ധമായ എന്‍ പ്രണയത്തിന്‍റെ സ്മരണയില്‍.... ഓരോ നിമിഷവും ഞാന്‍ ജീവിച്ചു.... നിന്നെ സ്നേഹിച്ചു...... ആ നിമിഷങ്ങളില്‍ എല്ലാം എന്റെആ ഹൃദയം നിനക്കായ് തേങ്ങുകയായിരുന്നു..... വേര്‍പിരിയലിന്‍റെ . നിമിഷങ്ങളായി എങ്കിലും ഒരിക്കിലും മറക്കില്ല ഞാന്‍.... എന്നെങ്കിലും നീ എന്‍റെതായാലോ... ~ സാറ

2011 സെപ്റ്റംബർ 3, ശനിയാഴ്‌ച

രാഗമായി ഊറുന്ന മധുരമാം ഓര്‍മ്മകള്‍ ഇന്നുമീ മിഴികളില്‍ തെളിഞ്ഞു കാണവേ...അറിയാതെ എന്‍ മനം ഇടറുന്ന നിന്‍ കൈകളില്‍ ഏല്പിച്ചു ഞാനോ യാത്രയാകവേ....വീണ്ടുമാ വര്‍ണങ്ങള്‍ ഹൃദയമാം രാഗത്തില്‍ സ്വപ്നങ്ങള്‍ ചാലിച്ചു ശ്രുതി ചേര്‍കവേ