ENTE PRANAYAM

പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്എന്‍റെ പ്രണയം പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി എന്‍റെ പ്രണയം".


2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

ഇന്നുമെന്‍റെ കണ്ണുനീരില്‍


എന്‍റെ പ്രണയം എന്ന ഈ ബ്ലോഗ്‌ എന്‍റെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. എഴുത്ത് എന്ന വലിയൊരു ദൈവദാനം എന്നിലുണ്ടെന്നു തിരിച്ചറിഞ്ഞിട്ടും വേണ്ടപെട്ട പലരും അറിയാതെ ഒളിഞ്ഞും മറഞ്ഞും എഴുതിയ ഈ വരികള്‍ക്കു എന്‍റെ കണ്ണുനീരിന്‍റെയും വേദനയുടെയും നോവു പടര്‍നിരുന്നു...എങ്കിലും ഞാന്‍ എഴുതി... ഒരു പാട്.... പലതും ഇടവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു... ഒരുപാട് നാളുകള്‍ക്ക് ശേഷം വീണ്ടും എഴുതാന്‍ വേണ്ടി ഇരുന്നിട്ടും, എനിക്ക് ഒരു വരിപോലും എഴുതാന്‍ ആയില്ല... ഞാന്‍ വളരെ അധികം തളര്‍ന്നിരുന്നു... മനസുകൊണ്ടും ശരീരം കൊണ്ടും ക്ഷീണിതയായിരുന്നു.... അറിയില്ല എന്തൊക്കെ മാറ്റങ്ങള്‍ ഈ കുറച്ചു കാലങ്ങള്‍ കൊണ്ട് എനിക്ക് സംഭവിച്ചു എന്ന്.. തളര്‍ച്ചയില്‍ ഒരു കൈ തന്നു സഹായിക്കും എന്ന് കരുതിയവരും, എന്നെ എന്നെങ്കിലും മനസിലാക്കും എന്ന് കരുതിയവരും ഉണ്ടായില്ല..... പകരം നാലു ദിക്കില്‍ നിന്നും കുറ്റപെടുത്തലുകളും ശകാരങ്ങളും ബാക്കിയായി.... എന്തേ ഇങ്ങനെ ഒരു ജന്മം തന്നു എന്ന് ഈശ്വരനെ നോക്കി ചോദിയ്ക്കാന്‍ തോന്നി,,, പക്ഷെ ചോദിച്ചില്ല.... ഇനിയും ആടാന്‍ വേഷങ്ങള്‍ അദ്ദേഹത്തിന്‍റെ ലിസ്റ്റില്‍ കാണുമായിരിക്കും....എന്‍റെ മുന്‍പില്‍ വച്ച് ഞാന്‍ എഴുതിയതെല്ലാം ഒറ്റനിമിഷം കൊണ്ട് തീ നാളമായി മാറുന്നത് കണ്ടിട്ടും....ഒരു പരാതിയും കൂടാതെ വെന്തെരിയുന്ന എന്‍റെ മനസിനെ പുറത്തു കാണിക്കാതെ ഞാന്‍ അവര്‍ക്കു മുന്‍പില്‍ തല കുനിച്ചു നിന്ന് കൊടുത്തു... എല്ലാ ആരോപണങ്ങളും എന്‍റെ ശിരസിലേറ്റി..... ഇനി എഴുതാന്‍ കൈകള്‍ക്കും മനസിനും ശക്തിയായി ഒരു കുളിര്‍മഴ പൈയുമോ ആവോ! അറിയില്ല... ചിലപ്പോള്‍ ഇല്ലായിരിക്കും ....

1 അഭിപ്രായം: