ENTE PRANAYAM
പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്“എന്‍റെ പ്രണയം” പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി “എന്‍റെ പ്രണയം".
2011, നവംബർ 7, തിങ്കളാഴ്‌ച
അറിയാതെ വീണൊര നീര്‍തുള്ളിയില്‍
വിഷാദമെങ്കിലും നിന്‍ മിഴികളിലെ മിഴിനീരിനും എന്‍റെ പ്രണയത്തിന്‍ നിറഞ്ഞൊര പരിഭവം നിറഞ്ഞിരിന്നു ..
ഋതുകാല ഭേദമില്ലാതെ നീ എന്നെ കാത്തിരുന്നു..
എങ്കിലും വീണ്ടും നിന്നെ വിരഹതയില്‍, കാത്തിരിപ്പിന്‍റെ നീര്‍കയത്തില്‍ തള്ളിയിട്ട് ഞാന്‍ യാത്രയായി...
പ്രണയത്തിന്‍ തീവ്രതയില്‍ നിന്നെ ഞാന്‍ വീണ്ടുമാ കാലങ്ങള്‍ക്കൊപ്പം നടത്തിയെങ്കിലും ഹൃദയസ്പന്ദനമായി നീയെന്നെ സ്മരിച്ചിരുന്നു.
ഓര്‍ത്തിരുന്ന നേരങ്ങളില്‍ നിനക്കായ് ഞാനയച്ച മേഘസന്ദേശങ്ങളില്‍ എനിക്കു നിന്നോടുള്ള പ്രണയം തുടിച്ചിരുന്നു...
തിരികെ മടങ്ങവേ ; അറിയാതെ വീണൊര നീര്‍തുള്ളിയില്‍ ഞാനറിഞ്ഞു
നിന്‍റെ എനിക്കായ് മാത്രം മാറ്റിവച്ച് നീ മറഞ്ഞു പോയിരുന്നു....
~ ഗൗതമന്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)