നീ എന്നിലേക്ക് ഒരു നഷ്ടസുഗന്ധമായി പെയ്യുമ്പോള്‍.
ഹൃദയ സരോവരത്തിലെ ഇടവഴിയിലേക്കു വീണ്ടും ഒരു തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കും.....
അകന്നുപോയ ആ നിമിഷം മുതല്‍ ഇന്നു ഈ നിമിഷം വരെ,
എനിക്കു നിന്നെ, മനസിന്‍റെ ഇടനാഴിയില്‍ നിന്നു പറിച്ച് കളയാന്‍ സാധിച്ചിട്ടില്ല...
ഞാന്‍ കാത്തിരിക്കാറുണ്ട്...ഇപ്പോഴും... നിനക്ക് വേണ്ടി...
കാരണം; നീ....എന്‍റെ..എന്‍റെ മാത്രം....
നാം കണ്ടത് നമ്മുടെ സ്വപ്നങ്ങളാണ്.... നിന്‍റെ മാത്രമായിട്ടല്ല... നാം നെയ്തതു നമ്മുടെ വര്‍ണങ്ങള്‍ എന്‍റെ മാത്രമായിട്ടു അല്ല ...പക്ഷെ എവിടെയോ നമുക്ക് തെറ്റിപോയി, ഇനി പിരിയാം എന്ന് പറഞ്ഞതും നീ ആണ്.... എനിക്കറിയാം ഞാന്നാണ് നിന്‍റെ ജീവന്‍റെ താളമെന്നു...അതുകൊണ്ടല്ലേ ഇന്നും ഞാന്‍ നിന്നെ കാത്തിരികുന്നത്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ