ENTE PRANAYAM

പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്എന്‍റെ പ്രണയം പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി എന്‍റെ പ്രണയം".


2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഹിമകണങ്ങള്‍

വീണ്ടും ഹിമകണമായി നിന്നിലേക്ക്ചേരാന്‍ ഇന്നും ഞാന്‍ കൊതിച്ചു...
ഏഴുജന്മത്തിലും നിന്‍റെ കാല്‍പടായി...
സ്വപ്നങ്ങളില്‍ നിന്നിലെ ശലഭമായി..
രാഗങ്ങളില്‍ നിന്നിലെ ശ്രുതിയായി ...
എന്നും നിന്‍റെ നിഴലായി ഞാന്‍ നിന്‍റെ കൂടെ ...
ചക്രവാളത്തിലേക്ക് താഴുന്ന സൂര്യനെ നോക്കി എത്ര സന്ധ്യകള്‍ നമ്മള്‍ ഒരുമിച്ചു ഇരിന്നിടുണ്ട്... മറവിയുടെ നീര്‍കയത്തിലേക്ക് നീ മറയുമ്പോള്‍ നമ്മുടെ പളുങ്കുപാത്രങ്ങള്‍ വീണ്ടും ഉടഞ്ഞുപോയി ....
ഏതോ മുന്ജമന്മപുണ്യം പോലെ നീ തിരിച്ചെത്തിയപ്പോള്‍ മഴവില്ലുകള്‍ പൂത്ത എന്‍റെ മനസ്സില്‍... നിന്‍റെ ഹൃദയത്തില്‍ എന്‍റെ പ്രണയത്തിന്‍റെ സ്മരണകള്‍ ഉറങ്ങിയിരുന്നു ..... നീ എന്‍റെ ജീവനായിരുന്നു.. ഇന്നും....
അതുകൊണ്ടാകാം നിന്നലെ അനുരാഗത്തിന്‍റെ വേദനയായി ഞാന്‍ മാറിയത്...
~ സാറ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ