ENTE PRANAYAM

പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്എന്‍റെ പ്രണയം പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി എന്‍റെ പ്രണയം".


2013, ഫെബ്രുവരി 12, ചൊവ്വാഴ്ച

ഇനിയും


നിലാവിന്‍റെ മണമുള്ള നിന്‍റെ സാമിപ്യങ്ങള്‍ പ്രണയാര്‍ദ്രമാം നിമിഷങ്ങളായി മാറുന്നുവെങ്കിലും, താമര തളിരിടും നിമിഷസുഖമായി, പ്രണയവിരഹമായി തേടുന്ന സ്വപ്‌നങ്ങള്‍, വര്‍ണമായി..... നീലാകാശത്തില്‍ നിന്നുതിരുന്ന മഴതുള്ളിയായി..... ഇന്നലെ വിരിഞ്ഞ പൂവിന്‍റെ സുഗന്ധമായ്‌............., നീ മാറവേ... അറിയാതെ ഊറിയൊര മിഴിനീരിന്‍ ചൂടില്‍ വീണ്ടുമൊരു പൂമ്പാറ്റയായി എന്‍ മനസും.... ഹൃദയക്ഷരത്തില്‍ നിനക്കായ് കുറിച്ചൊരു വര്‍ണാക്ഷരത്തില്‍ വീണ്ടും ഞാന്‍ എഴുതാം, നിനക്കായ്... "എന്‍റെ പ്രണയം"

2013, ജനുവരി 26, ശനിയാഴ്‌ച

ഞാന്‍ നനഞ്ഞ മഴ


ഇന്നലെ നിന്‍റെ കൂടെ ഞാന്‍ നനഞ്ഞ മഴ, എന്നെ നീയുമായി പ്രണയത്തിലാക്കി.... നിന്‍റെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരികളും മുത്തുകള്‍ പോലെ നിന്നില്‍ പതിഞ്ഞ മഴത്തുള്ളികളും.....എന്നെനീയുമായി പ്രണയത്തിലാക്കി.... മതിമറന്നു നീ മഴയില്‍ തുള്ളിച്ചാടിയപ്പോള്‍ നിനക്കായ് എന്‍റെ മനസും കുതിച്ചുയരുകയായിരുന്നു... വേറെ ആരോടും തോന്നാത്ത ഒരു ഇഷ്ടം.... മനസ്സില്‍ മറഞ്ഞു കിടന്ന ആ വികാരം നിനക്കായ്, വീണ്ടും ഉണരുകയായിരുന്നു.... എന്തെനില്ലാത്ത സന്തോഷം എന്‍റെ ഉള്ളില്‍ നിറയുകയായിരുന്നു....

2013, ജനുവരി 16, ബുധനാഴ്‌ച

നഗരങ്ങളിലെ പാവകരടികള്‍

ഇന്നലെ പെയ്തൊഴിഞ്ഞ മഴയായി നീ എന്‍റെ കണ്ണീരില്‍ നിന്നു ഇറ്റിറ്റ് വീഴുമ്പോഴും ഞാന്‍ നിന്നെ ഹൃദയം പറിച്ചു നല്‍ക്കാന്‍ വിധം സ്നേഹിച്ചിരുന്നു... പക്ഷെ ഇപ്പോള്‍ എനിക്ക് തോന്നുന്നത് ഞാന്‍ നിനക്കായ് എന്‍റെ ഹൃദയം പറിച്ചു നിന്‍റെ നേരെ നീട്ടിയിരുന്നു എന്നാണ്.... അപ്പോഴും നീ എന്നെ നിന്‍റെ കപടപ്രണയത്തിന്‍ മറച്ചു വച്ച് എന്നെ നോക്കി പുഞ്ചിരിച്ചു... നിനക്ക് പാവകരടികള്‍ വല്ലാത്ത ഭ്രമമായിരുന്നു.പ്രത്യേകിച്ചും ഞാന്‍ സമ്മാനിച്ചിരുന്ന പാവകരടികള്‍....! ഗ്രാമീണതയില്‍ നിന്നു നീ എന്നെ നാഗരികനാക്കി.... നഗരങ്ങള്‍ എന്നെ മോഹിപ്പിച്ചിരുന്നില്ല...പക്ഷെ നിനക്കായ് ഞാന്‍ നഗരങ്ങളെ സ്നേഹിച്ചു... അപ്പോഴും നീ എന്‍റെ കൂടെ ഉണ്ടായിരുന്നു... ഉണ്ടാകുമെന്ന് നീ വിശ്വസിപ്പിച്ചു.... നഗരങ്ങളിലെ പാവകരടികള്‍ നിനക്കായ് വീണ്ടും ഞാന്‍ സമ്മാനിച്ചുകൊണ്ടിരുന്നു.... ഒരുനാള്‍ ഞാനും കണ്ടറിഞ്ഞു, ആധുനിക നഗരജീവിതം.... പണം തന്നെ എന്‍റെ സ്നേഹത്തിനെക്കാള്‍ ജയം നിനക്കും, തോല്‍വി എനിക്കും സമ്മാനിച്ചപ്പോള്‍ നിനക്കായ് കൊണ്ട് വന്ന ആ പാവകരടിയേയും ഞാന്‍ വലിച്ചെറിഞ്ഞു... ഇനിയും ഞാന്‍ ജീവിക്കും... സ്നേഹത്തിന്‍റെ വിലയുള്ള പാവകരടികളുടെ സ്വന്തം ഗ്രാമീണനായി....!